സ്കൂൾ അധികൃതരെ പൂട്ടാൻ ഒരുങ്ങി മോദി സർക്കാർ

Divya John

മോദിക്കെതിരെ നാടകം കളിച്ചിട്ടില്ല എന്ന് ആഹ്വാനം ചെയ്തു കൊണ്ട്,രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെ കര്‍ണാടക ബിദറിലെ ഷഹീന്‍ സ്കൂള്‍ അധികൃതര്‍ എത്തിയിരിക്കുകയാണ്.

 

 

   പൗരത്വ നിയമ ഭേദഗതിയെയും(സിഎഎ) ദേശീയ പൗരത്വ പട്ടികയെയും(എന്‍ആര്‍സി) എതിര്‍ക്കുന്ന സ്കൂള്‍ നാടകം അവതരിപ്പിച്ചതിനാണ് സ്കൂളിനെതിരെ പൊലീസ് കേസെടുത്തത്.

 

 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന രീതിയിലുള്ള ഒരു നാടകം സ്കൂളില്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ പബ്ലിക് ഇന്‍സ്ട്രക്ഷന് നല്‍കിയ വിശദീകരണത്തില്‍ സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

 

 

   അത്തരത്തിലുള്ള കലാപരിപാടി പ്രൈമറി സ്കൂളിലോ ഹൈസ്കൂളിലോ നടന്നിട്ടില്ല. പ്രധാനമന്ത്രിയോട് ഞങ്ങള്‍ക്ക്  ബഹുമാനമാണെന്നും സ്കൂള്‍ അധികൃതർ വിശദമാക്കുന്നു.

 

 

    എന്നാൽ സത്യത്തില്‍ നിന്ന് ഒരുപാട് അകലെയാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണമെന്നാണ് ഡിഡിപിഐ വ്യക്തമാക്കിയത്. അടിസ്ഥാനമില്ലാതെ വാര്‍ത്തകര്‍ പ്രചരിക്കാറില്ല.

 

 

 

   സത്യമെന്താണെന്ന് നമ്മുക്ക് അറിയാം. ഒന്നും  സംഭവിച്ചിട്ടില്ലെന്ന് പ്രതിറോധിക്കാന്‍ വേണ്ടി സ്കൂള്‍ അധികൃതര്‍ക്ക് പറയാന്‍ കഴിയില്ലെന്നും ഡിഡിപിഐ വിശദമാക്കി.

 

 

 

    1983ലെ എഡ്യുക്കേഷന്‍ ആക്ട് പ്രകാരം സ്കൂളിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഡിഡിപിഐ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും സിഎഎ, എന്‍ആര്‍സി നടപ്പാക്കിയാല്‍ ഒരുവിഭാഗം രാജ്യം  വിടേണ്ടിവരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിനെതിരായയും, വിദ്യാർഥികൾക്കെതിരായുമാണ് , പോലീസ്  കേസ് എടുത്തത്.

 

 

 

    സ്കൂള്‍ നാടകത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഹമ്മദ് യൂസഫ് റഹീം എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്.

 

 

 

     മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും റഹീമിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപെട്ടതിന്റെ അടിസ്ഥനത്തിലാണ് പരാതി .

 

 

 

നാടകം അരങ്ങേറിയതെന്നും വീഡിയോ സോഷ്യൽ മീഡിയ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതായും മുഹമ്മദ് യൂസഫ് റഹിം എന്ന സദസ്സിലുണ്ടായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. സ്കൂളിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. 

 

 

കുട്ടികൾ അവതരിപ്പിച്ച നാടകവും അത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിച്ച രീതിയും "സമൂഹത്തിൽ സമാധാനത്തെ തകിടം മറിക്കുകയും" സർക്കാർ നയങ്ങളെയും തീരുമാനങ്ങളെയും കുറിച്ച് തെറ്റായ സന്ദേശം അയയ്ക്കുകയും ചെയ്യുമെന്ന് നിലേഷ് രക്ഷൽ അവകാശപ്പെട്ടു.

 

 

    

സി‌എ‌എയും എൻ‌ആർ‌സിയും പ്രാബല്യത്തിൽ വന്നാൽ ഒരു പ്രത്യേക സമുദായത്തിലെ ആളുകൾ രാജ്യം വിടേണ്ടിവരുമെന്ന് നാടകം ഒരു സന്ദേശം അയച്ചു. പ്രധാനമന്ത്രി മോദിയെ അപമാനിച്ച നാടകം അരങ്ങേറാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രേരിപ്പിച്ചു. 

Find Out More:

Related Articles: